ഡബ്ലിൻ: നോർതേൺ അയർലന്റിൽ വീട് വാങ്ങുന്നതിനുള്ള ചിലവ് ഏറുന്നു. ഈ വർഷം ആദ്യ പാദത്തിൽ വീടുകളുടെ വിലയിൽ ശരാശരി 1,85,037 യൂറോയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ആദ്യമായിട്ടാണ് വില ഇത്രയും അധികം വർദ്ധിക്കുന്നത്.
2024 ന്റെ അവസാനത്തിലും ആദ്യ പാദത്തിനും ഇടയിൽ ഭവന വില സൂചിക എന്നത് 1 ശതമാനം ആയിരുന്നു. ഇത് വാർഷിക വർദ്ധനവ് 9.5% ആയി ഉയർത്തി. ഇതിന് മുൻപ് 2022 ലെ രണ്ടാം പകുതിയിൽ മാത്രമാണ് ഇത്തരത്തിലുള്ള വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
Discussion about this post