ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില ഉയർന്നുതന്നെ. ചോദിക്കുന്ന വിലയെക്കാൾ ഉയർന്ന തുകയ്ക്കാണ് അയർലൻഡിൽ വീടുകൾ വിൽപ്പന നടത്തുന്നത് എന്നാണ് മൈഹോം വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. രാജ്യത്ത് വീടുകൾ ശരാശരി ചോദിക്കുന്ന വിലയെക്കാൾ 7.4 ശതമാനം അധികം തുകയ്ക്കാണ് വിറ്റ് പോകുന്നത്.
അയർലൻഡിൽ വീടുകൾക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇതാണ് ഈ സാഹചര്യത്തിന് കാരണം എന്നാണ് നിരീക്ഷണം. അയർലൻഡിലെ ഭവന വിപണിയിൽ പണപ്പെരുപ്പം നേരിയ തോതിൽ മന്ദഗതിയിൽ ആയിട്ടുണ്ട്. ഈ അവസ്ഥയിൽ വിലയ്ക്ക് ചാഞ്ചാട്ടം ഉണ്ടാകേണ്ടതാണ്. എന്നാൽ വീടില്ലാത്തതാണ് പ്രതിസന്ധി വർധിപ്പിച്ചത്.
Discussion about this post

