കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് തീയിട്ട കേസിലെ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. റാത്ത്കോർമാക്കിലെ ഷാനോവനിലെ താമസക്കാരനായ ഷെയ്ൻ കേസിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ആറ് വർഷവും ഒൻപത് മാസവുമാണ് കേസിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്.
2023 ലെ ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. ഡൈക്ക് പരേഡിലെ പ്രോപ്പർട്ടിയിൽ എത്തിയ ഇയാൾ വീടുകൾക്ക് തീയിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
Discussion about this post

