ഡബ്ലിൻ: ഉറക്കത്തിന്റെ തകരാർ പരിഹരിക്കാനായി ഹോർമോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പഠനം. ഹോർമോണുകളുടെ ദീർഘകാല ഉപയോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർധിപ്പിക്കും. മെലറ്റോണിൻ എന്ന ഹോർമോൺ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പുള്ളത്.
ന്യൂസ്റ്റാക്ക് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഉറക്കമില്ലായ്മ പ്രശ്നം നേരിടുന്ന 1,30,000 ത്തിലധികം ആളുകളുടെ അഞ്ച് വർഷത്തെ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടായിരുന്നു പഠനം. ഒരു വർഷമോ അതിൽ കൂടുതലോ ആയി മെലറ്റോണിൻ ഉപയോഗിക്കുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പരാമർശിക്കുന്നു.
Discussion about this post

