ഡബ്ലിൻ: അയർലൻഡിൽ ഉയർന്ന മർദ്ദം രൂപപ്പെടാൻ സാദ്ധ്യത. ഇതിന്റെ സ്വാധീനത്താൽ രാജ്യത്ത് വരും ദിവസങ്ങളിൽ നല്ല ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. ഈ വാരം 27 ഡിഗ്രി സെൽഷ്യസ് വരെ ചിലയിടങ്ങളിൽ താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
ഈ വാരം മഴ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്. അതുകൊണ്ട് തന്നെ വരണ്ട കാലാവസ്ഥയായിരിക്കും വാരം മുഴുവനും അനുഭവപ്പെടുക. താപനില ശരാശരിയെക്കാൾ മുകളിലായിരിക്കും. ചിലപ്പോൾ ഉഷ്ണതരംഗം ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നുണ്ട്.
Discussion about this post

