ഡബ്ലിൻ: കുടിയേറ്റക്കാർക്കായി പാട്ടത്തിനെടുത്ത വീടുകൾ ഉടമയറിയാതെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ ഏജന്റിനെതിരെ ഹൈക്കോടതി. കെട്ടിടങ്ങളിൽ പ്രവേശിക്കുന്നത് ഏജന്റിന് വിലക്കേർപ്പെടുത്തി. ഡബ്ലിനിലെ 17 പ്രോപ്പർട്ടികളാണ് ഏജന്റ് ചട്ടവിരുദ്ധമായി വാടകയ്ക്ക് നൽകിയത്.
കുടിയേറ്റക്കാർക്കും വിദേശത്ത് നിന്നുമുള്ള വിദ്യാർത്ഥികൾക്കുമാണ് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയത്. രേഖാമൂലമുള്ള വാടകക്കരാറോ മറ്റ് രേഖകളോ ഇല്ലാതെ ആയിരുന്നു ഇത്. സംഭവം അറിഞ്ഞതോടെ ഉടമകൾ പരാതിപ്പെടുകയായിരുന്നു. വിഷയം അടുത്ത ആഴ്ച കോടതി വീണ്ടും പരിഗണിക്കും.
Discussion about this post

