ഡബ്ലിൻ: ഹെർസോഗ് പാർക്ക് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. പുനർനാമകരണം സംബന്ധിച്ച നിർദ്ദേശം പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തോട് ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് നടത്തിയ പ്രതികരണത്തിന് പിന്നാലെയായിരുന്നു മീഹോൾ മാർട്ടിൻ രംഗത്ത് എത്തിയത്.
എക്സിലൂടെ ആയിരുന്നു മീഹോൾ മാർട്ടിന്റെ പ്രതികരണം. ഹെർസോഗ് പാർക്കിന്റെ പേര് മാറ്റാനുള്ള നിർദ്ദേശം പൂർണമായും പിൻവലിക്കണം. മുന്നോട്ട് പോകരുത് എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
Discussion about this post

