ഡബ്ലിൻ: വടക്കൻ അയർലൻഡ് സന്ദർശിക്കാൻ വിദേശകാര്യമന്ത്രി ഹെലൻ മകെന്റി. പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഹെലന്റെ ആദ്യ സന്ദർശനമാണ് ഇത്.
ഇന്നാണ് സന്ദർശനം. വടക്കൻ അയർലൻഡ് അസംബ്ലി സ്പീക്കർ ഡിയുപി എംഎൽഎ എഡ്വിൻ പൂട്ട്സുമായി ഹെലൻ ഇന്ന് കൂടിക്കാഴ്ച നടത്തും. അലയൻസ് പാർട്ടി നേതാവും നീതിന്യായ മന്ത്രിയുമായ നവോമി ലോങ്, യുയുപി നേതാവും ആരോഗ്യ മന്ത്രിയുമായ മൈക്ക് നെസ്ബിറ്റ്, എസ്ഡിഎൽപി പ്രതിപക്ഷ നേതാവ് മാത്യു ഒ’ടൂൾ എന്നിവരെയും സന്ദർശനത്തിനിടെ ഹെലൻ കാണും. സർക്കാരിന്റെ ഫണ്ടിൽ നിന്ന് ധനസഹായം ലഭിച്ച സെന്റ് മലാച്ചിസ് കോളേജും വിദേശകാര്യമന്ത്രി സന്ദർശിക്കും.
Discussion about this post

