ഡബ്ലിൻ: അയർലൻഡിലെ മൂന്ന് കൗണ്ടികളിൽ മഴ മുന്നറിയിപ്പ്. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചത്തേയ്ക്കാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
തെക്കൻ കൗണ്ടികളായ വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 12 മണിയ്ക്ക് ആരംഭിക്കുന്ന യെല്ലോ വാണിംഗ് വൈകീട്ട് ആറ് മണിവരെ തുടരും. വടക്കൻ അയർലൻഡിലും അന്നേ ദിവസം മുന്നറിയിപ്പുണ്ട്. മേഖലയിൽ രാവിലെ ആറ് മണിയ്ക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ് വൈകീട്ട് മൂന്ന് മണിവരെ തുടരും.
Discussion about this post

