ഡബ്ലിൻ: അയർലൻഡിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ ഇന്നും വാണിംഗ് ആണ്. ഓറഞ്ച്, യെല്ലോ വാണിംഗുകൾ ആണ് നിലവിൽ വിവിധ കൗണ്ടികളിൽ ഉള്ളത്.
ഡബ്ലിൻ, വിക്ലോ കൗണ്ടികളിലെ ഓറഞ്ച് റെയിൻ വാണിംഗ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിവരെ തുടരും. വാട്ടർഫോർഡിലെ റെയിൻ വാണിംഗ് ഇന്ന് രാവിലെ 9 മണിവരെ ഉണ്ടായിരിക്കും. ലൗത്തിലെ ഓറഞ്ച് റെയിൻ വാണിംഗ് വൈകീട്ട് ആറ് മണിവരെ തുടരും.
കാർലോ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, വെക്സ്ഫോർഡ്, ടിപ്പററി, കാവൻ, മൊനാഘൻ, മീത്ത്, ആൻഡ്രിം, അർമാഗ്, ഡൗൺ, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ് ആണ്.
Discussion about this post

