ഡബ്ലിൻ: ശക്തമായ മഴയെ തുടർന്ന് അയർലൻഡിൽ ഡാർട്ട് സർവ്വീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ മുതൽ ഡബ്ലിൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മലഹൈഡിനും ഹൗത്ത് ജംഗ്ഷനും ഇടയിലുള്ള ഡാർട്ട് സർവ്വീസ് പൂർണമായും തടസ്സപ്പെട്ടു.
മഹലൈഡിനും പോർമാർനോക്കിനും ഇടയിലുള്ള ട്രാക്കിൽ മരം കടപുഴകി വീണിരുന്നു. ഇതേ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്. യാത്രികർക്ക് ഡബ്ലിൻ ബസിൽ ടിക്കറ്റുകൾ പ്രയോജനപ്പെടുത്താം. വെള്ളപ്പൊക്കത്തെ തുടർന്ന് ഫെയർവ്യൂ പാർക്കിൽ ഗതാഗതം വഴിതിരിച്ച് വിട്ടിട്ടുണ്ട്. മരിനോ മാർട്ട് മേഖലയിലെ റോഡിലും വെള്ളം കയറിയിട്ടുണ്ട്.
Discussion about this post

