ഡബ്ലിൻ: അയർലൻഡിലെ ഹെൽത്ത് കെയർ വർക്കർമാർക്ക് ഇനി എച്ച്എസ്ഇയിലും പ്രവേശനം ലഭിക്കും. ഓവർസീസ് ഹെൽത്ത് ആൻഡ് ഹോം കെയേഴ്സ് ഇൻ അയർലൻഡിന്റെ (ഐ2ഐ) നിരന്തര ഇടപെടലിനെ തുടർന്നാണ് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും അവസരം ലഭിച്ചിരിക്കുന്നത്. നേരത്തെ ഇവർക്ക് സ്വകാര്യ മേഖലയിൽ മാത്രമായിരുന്നു അവസരം ലഭിച്ചിരുന്നത്.
എച്ച്എസ്ഇയിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവസരം നൽകാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഐ2ഐ ക്യാമ്പയ്ന് നേതൃത്വം നൽകുന്ന അഡ്മിൻ ബിനീഷ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പും ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post

