ഡബ്ലിൻ: കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർ അയർലൻഡിൽ വലിയ ഭീഷണി നേരിടുന്നുവെന്ന് ഐറിഷ് സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സ്ഥാപകൻ ഡോ. ലിഖ്വ ഉർ റെഹ്മാൻ. വലിയ ഉത്കണ്ഠയിലാണ് അയർലൻഡിൽ രാജ്യത്തിന് പുറത്തുനിന്നുള്ള ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർക്ക് നേരെ വംശീയ ആക്രമണങ്ങൾ വർധിക്കുന്നുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
തുടർച്ചയായ ആക്രമണങ്ങൾ ആരോഗ്യപ്രവർത്തകരിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇത് സ്വയം സുരക്ഷ ഉറപ്പാക്കാൻ അവരെ നിർബന്ധിതരാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അയർലൻഡിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയേക്കാം. ഭാവിയിൽ അയർലൻഡിലേക്കുള്ള റിക്രൂട്ട്മെന്റിന് തടസ്സമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

