ബെൽഫാസ്റ്റ്: മാനേജ്മെന്റിനെതിരെ സമരത്തിനൊരുങ്ങി ഗിന്നസിലെ ജീവനക്കാർ. ബെൽഫാസ്റ്റിലെ ജീവനക്കാരാണ് സമരം നടത്തുന്നത്. വാഗ്ദാനം ചെയ്ത ശമ്പളം മാനേജ്മെന്റ് നൽകാത്തതാണ് ഇവരെ ചൊടിപ്പിച്ചത്.
ക്രിസ്തുമസിന് മുന്നോടിയായി 18 ന് ആണ് സമരം തീരുമാനിച്ചിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി ബെൽഫാസ്റ്റിലെ ഗിന്നസിന്റെ ഷോപ്പ് അടച്ചിടും. 90 ഓളം തൊഴിലാളികൾ സമരത്തിന്റെ ഭാഗമാകും. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്.
Discussion about this post

