കോർക്ക്: ബസ് കണക്ട്സ് കോർക്ക് പദ്ധതിയ്ക്ക് പച്ചക്കൊടി വീശി സർക്കാർ. ഇതോടെ കോർക്കിന്റെ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാനുള്ള യാത്രയുടെ ആദ്യത്തെ ചുവടുവയ്പ്പായി. സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ ഇനി നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി പ്ലാനിംഗ് കമ്മീഷൻ മുൻപാകെ അപേക്ഷ നൽകും.
അടുത്ത വർഷം ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് വിവരം. ബസ്, സൈക്ലിംഗ് ശൃംഖലയുടെ നവീകരണ പദ്ധതിയാണ് ബസ് കണക്ട്സ് കോർക്ക്. പൊതുജനങ്ങളുമായുള്ള വിശദമായ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ പദ്ധതി വികസിപ്പിച്ചത്. 2.3 ബില്യൺ യൂറോ മുതൽ 3.5 ബില്യൺ യൂറോവരെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇത്.
Discussion about this post

