ഡബ്ലിൻ: 100 ബില്യൺ യൂറോയുടെ പുതിയ വികസന പദ്ധതിയിൽ ഒപ്പുവയ്ക്കാൻ സർക്കാർ. ഇന്നലെ ചേർന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. പുതിയ പദ്ധതിയെക്കുറിച്ച് സമ്മർ എക്കണോമിക് സ്റ്റ്മെന്റിനൊപ്പം സർക്കാർ വിശദീകരിക്കും.
ഹൗസിംഗ്, ഗതാഗതം, ഊർജ്ജം, ജലം തുടങ്ങിയ മേഖലയ്ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ പദ്ധതി. 2026 മുതൽ 2030 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യമേഖലയിൽ അയർലന്റിന്റെ മുന്നേറ്റമാണ് പദ്ധതിയുടെ ലക്ഷ്യം.
കഴിഞ്ഞ ഏതാനും മാസങ്ങളായി പദ്ധതിയെക്കുറിച്ച് സർക്കാർ ആലോചിച്ചുവരികയാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള നിക്ഷേപത്തിലെ ചുവടുമാറ്റമാണ് പുതിയ പദ്ധതി. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

