ഡബ്ലിൻ: വിദ്യാർത്ഥികൾ സ്കൂളുകളിൽ ഹാജരാകാതിരിക്കുന്നത് തടയാൻ നടപടികളുമായി അയർലന്റ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ഹാജർ നില വിശകലനം ചെയ്യുന്നതിനും ഹാജർനില കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമായി പദ്ധതി രൂപീകരിക്കും. സ്കൂളുകളിൽ കുട്ടികളുടെ ഹാജർനില വളരെ കുറയുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് തടയുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നത്.
ഹാജർനില കുറയുന്ന പ്രശ്നം ഉറപ്പായും പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്കെന്റീ പറഞ്ഞു. ഇതിനായുള്ള നടപടികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹെലൻ കൂട്ടിച്ചേർത്തു. പ്രാരംഭ ഘട്ടത്തിൽ 60 സ്കൂളുകളിലാണ് സർക്കാർ കുട്ടികളുടെ ഹാജർ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുക.