ഡബ്ലിൻ: അയർലൻഡിന്റെ തലസ്ഥാന നഗരിയിൽ പുതിയ ഓഫീസ് കെട്ടിടം തുറക്കാൻ ഗൂഗിൾ. ഇതുമായി ബന്ധപ്പെട്ടുള്ള പദ്ധതി പ്രഖ്യാപിച്ചു. ഡബ്ലിനിലെ ഡോക്ക്ലാൻഡിലാണ് പുതിയ ഓഫീസ് കെട്ടിടം തുറക്കുന്നത്.
ഗ്രാൻഡ് കനാൽ സ്ട്രീറ്റിലെ ദി ബേക്കറി കെട്ടിടത്തിലാണ് പുതിയ ഓഫീസ് നിർമ്മിക്കുന്നത്. 2020 ൽ 120 മില്യൺ യൂറോയ്ക്ക് ഈ കെട്ടിടം ഗൂഗിൾ വാങ്ങിയിരുന്നു. ഇവിടുത്തെ ഓഫീസിൽ ഏകദേശം 1,900 ഗൂഗിൾ സ്റ്റാഫുകളെ ഉൾക്കൊള്ളാൻ കഴിയും. അടുത്ത വർഷം അവസാനം മുതൽ ഇവിടെ ജീവനക്കാരെ നിയമിച്ചു തുടങ്ങും. നിലവിൽ ഗൂഗിളിന്റെ യൂറോപ്യൻ ആസ്ഥാനം അയർലൻഡ് ആണ്. പുതിയ കെട്ടിടത്തിൽ ഇവന്റ് ഹബ്ബും ഉണ്ടായിരിക്കും.
Discussion about this post

