ഡബ്ലിൻ: നിയമലംഘനം നടത്തിയ സംഭവത്തിൽ ഗൂഗിളിന് വൻ തുക പിഴയിട്ട് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ. ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിലാണ് നടപടി. 403 മില്യൺ യൂറോ ആണ് പിഴയായി ചുമത്തിയത്.
2018 മെയ് 25 മുതൽ 2020 ഫെബ്രുവരി നാല് വരെയുളള കാലയളവിൽ ആയിരുന്നു ഗൂഗിൾ ഡാറ്റകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയത്. യൂറോപ്യൻ യൂണിയന്റെ വിവരങ്ങളുടെ സംരക്ഷണ നിയമമായ ജിഡിപിആറിന്റെ ലംഘനം നടത്തുകയായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാനദണ്ഡങ്ങൾ പാലിക്കാനും ഗൂഗിളിനോട് ഡിപിസി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

