ബെൽഫാസ്റ്റ്: ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ജോർജ് മിച്ചലിന്റെ പ്രതിമ നീക്കം ചെയ്തു. എപ്സ്റ്റീൻ ഫയൽസിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിമ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ലൈംഗിക കുറ്റവാളിയായ ജോർജ് എപ്സ്റ്റീനുമായി മിച്ചലിന് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തൽ. ഇതേ തുടർന്നാണ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നിന്നും പ്രതിമ നീക്കം ചെയ്തത്. സമാധാന കരാറിലേക്ക് നയിച്ച 1998 ലെ ചർച്ചകൾക്ക് നേതൃത്വം നൽകിയത് മിച്ചലാണ്. ഇതേ തുടർന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായിട്ടാണ് പ്രതിമ സ്ഥാപിച്ചിരുന്നത്.
Discussion about this post

