ഡബ്ലിൻ: അയർലൻഡ് സർക്കാരിന് കഴിഞ്ഞ വർഷത്തെ മിച്ചമായി രേഖപ്പെടുത്തിയത് റെക്കോർഡ് തുക. 22. 6 ബില്യൺ യൂറോയുടെ മിച്ചമാണ് 2024 ൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ജിഡിപിയുടെ നാല് ശതമാനമാണ് ഇത്.
ജനറൽ ഗവൺമെന്റ് ബാലൻസ് സംബന്ധിച്ച കണക്കുകൾ പുറത്തുവരുമ്പോൾ 22.6 ബില്യൺ യൂറോയുടെ മിച്ചമാണ് കാണിക്കുന്നത്. 2023 ലെ മിച്ചത്തെക്കാൾ മൂന്നിരട്ടി കൂടുതലാണ് ഇത്. 2023 ൽ 7.2 ബില്യൺ യൂറോയുടെ മിച്ചമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം മൊത്തം സർക്കാർ വരുമാനം 148 ബില്യൺ യൂറോയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 24.8 ബില്യൺ യൂറോയുടെ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.
Discussion about this post

