ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ സൂപ്പ് കിച്ചണ്‍ സംഭാവന നൽകി സ്നോ പെട്രോളിന്റെ പ്രധാന ഗായകനായ ഗാരി ലൈറ്റ്ബോഡി. 20,000 പൗണ്ട് (22,957 യൂറോ) ആയിരുന്നു സംഭാവനയായി നൽകിയത്. ബെൽഫാസ്റ്റിലാണ് പീപ്പിൾസ് കിച്ചൺ എന്ന പേരിൽ സൂപ്പ് കിച്ചൺ ആരംഭിക്കുന്നത്.
ജീവകാരുണ്യ സംഘടനയായ ലൈറ്റ്ബോഡി ഫൗണ്ടേഷൻ മുഖാന്തിരമാണ് അദ്ദേഹം സംഭാവന നൽകിയത്. ഇക്കാര്യം വെബ്സൈറ്റിലൂടെ സംഘടന പുറത്തുവിട്ടിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അതിരില്ല. അത് തുടരും. മാനസികാരോഗ്യം, വിദ്യാഭ്യാസം, സംഗീതം, ഡിമെൻഷ്യ, കായികം, കാൻസർ, രോഗ ഗവേഷണം തുടങ്ങി നിരവധി കാര്യങ്ങൾ. ശ്രദ്ധ ഒരിക്കലും ചുരുക്കാൻ ആഗ്രഹിക്കുന്നില്ല. വടക്കൻ അയർലൻഡിൽ മുഴുവനായി തങ്ങൾ ശ്രദ്ധപതിപ്പിയ്ക്കുന്നുവെന്നും ലൈറ്റ്ബോഡി ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു.

