വെക്സ്ഫോർഡിലെ ഗോറിയിൽ സ്ത്രീയെ ട്രക്ക് ഇടിച്ചുതെറിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നത് നിർത്താൻ ആവശ്യപ്പെട്ട് ഗാർഡ . വെള്ളിയാഴ്ച രാവിലെ 10.45 ന് ഗോറി മെയിൻ സ്ട്രീറ്റിലാണ് സംഭവം.60 വയസ്സുള്ള സ്ത്രീയെയാണ് ട്രക്ക് ഇടിച്ചുതെറിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ചികിത്സയ്ക്കായി സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.“ഈ സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും കൈവശം വച്ചിരിക്കുന്നവർ അവ ഓൺലൈനിലോ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലോ പങ്കിടരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു, പകരം, സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ, റെക്കോർഡിംഗുകൾ സിസിടിവി അല്ലെങ്കിൽ ഡാഷ്ക്യാം ദൃശ്യങ്ങൾ എന്നിവ ഉണ്ടെങ്കിൽ ദയവായി 0539430690 എന്ന നമ്പറിൽ ഗോറി ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടുക.”ഗാർഡ വക്താവ് പറഞ്ഞു.
“നിർഭാഗ്യവശാൽ ആളുകൾ സംഭവസ്ഥലത്ത് ഫോട്ടോകളും വീഡിയോകളും എടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവ സോഷ്യൽ മീഡിയയിൽ പങ്കിടരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അപകടം ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ ദയവായി 0539430690 എന്ന നമ്പറിൽ ഗോറി ഗാർഡായിയെ ബന്ധപ്പെടുക” എന്ന് ലോക്കൽ ഫൈൻ ഗെയ്ൽ ടിഡി ബ്രയാൻ ബ്രണ്ണൻ പറഞ്ഞു.

