ഡബ്ലിൻ: ഇരുചക്രവാഹനം ഇടിച്ച് പോലീസുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ട് നിൽക്കണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ കെവിൻ ഫ്ളാറ്റ്ലി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.
കെവിൻ ഫ്ളാറ്റ്ലിയുടെ മരണത്തിന് പിന്നാലെ സംഭവത്തിന്റെ ദൃക്സാക്ഷി വിവരണത്തിന് സമാനമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇത് വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചതോടെ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിൽ പറയുന്ന വിവരങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post

