ഡബ്ലിൻ: 51 കാരന്റെ മരണത്തിന് പിന്നാലെ ഗാർഡയ്ക്ക് സസ്പെൻഷൻ. അന്വേഷണ വിധേയമായിട്ടാണ് ഡബ്ലിൻ ഗാർഡ സ്റ്റേഷനിലെ ഗാർഡയെ സസ്പെൻഡ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ ഇയാൾക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ഗാർഡ വക്താവ് പറഞ്ഞു. സസ്പെൻഡ് ചെയ്ത ഗാർഡയുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ 51 കാരൻ കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തിൽ ഗാർഡ ഓംബുഡ്സ്മാനാണ് അന്വേഷണം നടത്തുന്നത്. 51 കാരന്റെ മരണത്തിൽ സ്വതന്ത്ര അന്വേഷണമാണ് ഓംബുഡ്സ്മാൻ നടത്തുന്നത് എന്ന് ഓംബുഡ്സ്മാൻ ഓഫീസ് ആയ ഫിയോസ്റു വ്യക്തമാക്കി. സംഭവ സ്ഥലത്ത് അംഗങ്ങൾ പരിശോധന അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഡോക്ടറുമായും കൊറോണറുമായും ബന്ധപ്പെടുന്നുണ്ടെന്നും ഓഫീസ് അറിയിച്ചു.

