ഡബ്ലിൻ: വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനം ഇടിച്ച് കൊല്ലപ്പെട്ട പോലീസുകാരൻ കെവിൻ ഫ്ളാറ്റ്ലിയുടെ ഭൗതികദേഹം സംസ്കരിച്ചു. ഡബ്ലിനിലെ ന്യൂകാസിൽ സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. താനൈസ്റ്റും പ്രധാനമന്ത്രിയും ഉൾപ്പെടെ നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ഉച്ചയോടെയായിരുന്നു ഭൗതികദേഹം സംസ്കരിച്ചത്. സഹോദരൻ ജോണും കെവിന്റെ അഞ്ച് സുഹൃത്തുക്കളുമാണ് മൃതദേഹം പള്ളിയിലേക്ക് വഹിച്ചത്. ഇവിടുത്തെ പ്രാർത്ഥനകൾക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷം മൃതദേഹം സംസ്കരിക്കുകയായിരുന്നു. കെവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് തടിച്ച് കൂടിയത്.
Discussion about this post

