ടൈറോൺ: ടൈറോൺ ജിഎഎ സമ്മർ ക്യാമ്പുകൾ മാറ്റിവച്ചു. ഫ്ളോറിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് വിവിധ ക്ലബ്ബുകൾ ഇന്ന് നടത്താനിരുന്ന സെഷൻ മാറ്റിവച്ചത്. ഈ സെഷൻ കുട്ടികൾക്ക് നഷ്ടമാകില്ലെന്ന് അധികൃതർ അറിയിച്ചു.
ഡ്രോമോർ, മോയ്, കാസിൽഡെർഗ്, ബ്രോകാഗ്, ടാറ്റിറീഗ്, ഡ്രംക്വിൻ, അഘ്യരൻ എന്നീ ക്ലബ്ബുകളുടെ ക്യാമ്പുകളാണ് മാറ്റിയത്. നാളെ മുതൽ വ്യാഴാഴ്ചവരെയുള്ള ക്യാമ്പുകളിൽ ഒരു മണിക്കൂർ അധികമായി ചേർക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും ക്യാമ്പുകൾ നടക്കുക.
Discussion about this post

