ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ടിപ്പററിയിലെ പ്രമുഖ ജിഎഎ താരമായ ലോറ കെന്നഡിയാണ് മരിച്ചത്. 20 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വാഹനാപകടത്തിൽ ലോറയ്ക്ക് ജീവൻ നഷ്ടമായത്.
ആർ495 ൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാറുകളിൽ ഒന്ന് ഓടിച്ചിരുന്നത് ലോറയാണ്. കൂട്ടിയിടിയിൽ ലോറയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ ലോറ മരിക്കുകയായിരുന്നു. ബർഗെസ് ദുഹാര കമോയിജ് ക്ലബിന്റെ ഭാഗമാണ് ലോറ.
Discussion about this post

