ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ജിഎഎ ക്ലബ്ബിന് തീയിട്ടു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ അപലപിച്ച് നിരവധി പേർ രംഗത്ത് എത്തി.
ഹന്നാസ്ടൗണിലെ ലാം ധീർഗ് ക്ലബ്ബിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ ഉടനെ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഉടനെ ഇവർ എത്തി തീ അണച്ചെങ്കിലും വലിയ നാശനഷ്ടം ക്ലബ്ബിന് ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ സമ്മർ ക്യാമ്പ് ആരംഭിക്കാനിരിക്കെയാണ് സംഭവം ഉണ്ടാകുന്നത്.
തീയിട്ട സംഭവം വലിയ ആശങ്കയുളവാക്കുന്നുവെന്ന് ക്ലബ്ബ് പ്രതികരിച്ചു. കുട്ടികളുടെ സമ്മർ ക്യാമ്പിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കബ്ബിനെ മനപ്പൂർവ്വം ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ആണ്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ക്ലബ്ബ് പ്രസ്താവനയിലൂടെ അറിയിച്ചു.

