ഡബ്ലിൻ: അയർലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നും പ്രോട്ടീൻ അധിഷ്ഠിത റെഡി മീൽസ് തിരിച്ച് വിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (എഫ്എസ്എഐ). ലേബലിംഗിൽ പിഴവ് സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി. പ്യുവർപവർ ന്യൂട്രീഷൻ ചിക്കൻ ചൗ മെയിൻ ആണ് തിരിച്ച് വിളിച്ചത്.
ഈ ഉത്പന്നം പ്യുവർപവർ ന്യൂട്രീഷൻ ചിക്കൻ ആൻഡ് ചോറിസോ പായേല എന്ന പേരിലാണ് ലേബൽ ചെയ്തിരിക്കുന്നത്. 400 ഗ്രാമിന്റെ ബാച്ചിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. ഈ മാസം 15 ആണ് എക്സ്പയറി ഡേറ്റ്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. അതേസമയം
ന്യൂട്രീഷൻ ചിക്കൻ & ചോറിസോ പെയ്ലയും തിരിച്ച് വിളിച്ചിട്ടുണ്ട്. ഇതിന്റെ പാക്കിംഗിൽ പാൽ ഉൾപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്നാണ് നടപടി.

