ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ- ഇന്ത്യ സ്വതന്ത്ര വ്യാപാരകരാർ നിലവിൽ വന്നതോടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ഐറിഷ് വിസ്കി. ഇതിനോടകം തന്നെ ഐറിഷ് വിസ്കിയുടെ പ്രധാന വ്യാപാര കേന്ദ്രമായി ഇന്ത്യ മാറി കഴിഞ്ഞു. വ്യാപാര കരാർ ഐറിഷ് വിസ്കിയുടെ ഇന്ത്യൻ വിപണിയെ കൂടുതൽ ത്വരിതപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
150 ശതമാനം ആണ് അയർലൻഡിൽ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതി തീരുവ. കരാറിൽ ധാരണയായതോടെ ഇത് പകുതിയായി കുറയും. 150 ശതമാനം തീരുവ നിലവിൽക്കുമ്പോൾ തന്നെ 900 ശതമാനം വരെയാണ് വിൽപ്പനയിൽ വർധനവ് ഉണ്ടായിരുന്നത്. താരിഫ് പകുതിയായ സാഹചര്യത്തിൽ ഇത് വിൽപ്പനയ്ക്ക് അനുകൂലമാകും.
Discussion about this post

