ഡബ്ലിൻ: അയർലൻഡിൽ റെവോൾട്ടിന്റെ പേരിൽ തട്ടിപ്പ്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ തട്ടിപ്പിന് ഇരയായി എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ മീറ്റ് വഴി റെവോൾട്ട് അധികൃതരാണെന്ന പേരിൽ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.
റെവോൾട്ട് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ഇവർ ഭയപ്പെടുത്തിയാണ് ആളുകളെ വലയിലാക്കുന്നത്. സംശയാസ്പദമായ പണമിടപാടുകൾ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഇവർ പറയും. ശേഷം അക്കൗണ്ട് സുരക്ഷിതമാക്കുന്നതിന് വ്യക്തിഗത വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടും. ഇത് നൽകുന്നതോടെ പണവും ഇവർ കൈക്കലാക്കും. ഗൂഗിൾ മീറ്റിൽ റെവോൾട്ടിന്റെ പേരും ലോഗോയുമാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. ഇതാണ് ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

