കോർക്ക്: കൗണ്ടി കോർക്കിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമിച്ച കൗമാരക്കാരെ പിന്തുടർന്ന് പിടികൂടി പോലീസ്. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിഎംഡബ്ല്യു കാറായിരുന്നു ഇവർ മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.
പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ബെഗൂളി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ ആയിരുന്നു അമിത വേഗതയിൽ എത്തിയ വാഹനം പോലീസ് ശ്രദ്ധിച്ചത്. ഇതേ തുടർന്ന് വാഹനം തടയാൻ ശ്രമിച്ചു. എന്നാൽ കൗമാരക്കാരുടെ സംഘം പട്രോൾ കാറിൽ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. കാറിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും 19 വയസ്സുള്ള ഒരാളുമാണ് ഉണ്ടായിരുന്നത്. ഇവർ കോർക്കിലെ വിവിധ ഗാർഡ സ്റ്റേഷനുകളിൽ കസ്റ്റഡിയിലാണ്.

