ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പലസ്തീൻ അനുകൂല പ്രതിഷേധം. ആയിരക്കണക്കിന് ആളുകൾ ഡബ്ലിൻ സിറ്റി സെന്ററിൽ ഒത്തുകൂടി. ഐറിഷ് പലസ്തീൻ സോളിഡാരിറ്റി ക്യാമ്പയ്നിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം. ഗാർഡൻ ഓഫ് റിമമ്പറൻസിൽ നിന്ന് ആരംഭിച്ച മാർച്ച് ഡെയിലാണ് അവസാനിച്ചത്.
10,000ത്തിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. 2023 ഒക്ടോബറിന് ശേഷം നടക്കുന്ന 21ാമത്തെ ദേശീയ പ്രകടനമാണ് ഇത്. 160 ലധികം ഐറിഷ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ റാലിയിൽ പങ്കെടുത്തു. അതേസമയം പ്രകടനത്തെ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
Discussion about this post

