ടൈറോൺ: കൗണ്ടി ടൈറോണിൽ പോലീസ് വാഹനത്തിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ആളപായമോ പരിക്കോയില്ല. ഇന്നലെ വൈകീട്ട് അഞ്ച് മണിയ്ക്ക് ശേഷം ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ട്രാബേനിലെ ബാലികോൾമാൻ എസ്റ്റേറ്റ് പ്രദേശത്ത് ആയിരുന്നു ആക്രമണം. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. മുഖം മൂടിയും കറുത്ത വസ്ത്രവും ധരിച്ചെത്തിയ പുരുഷന്മാർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

