ഡബ്ലിൻ: മുൻ ഫൈൻ ഗെയ്ൽ മന്ത്രി പാഡി ഒ ടൂൾ അന്തരിച്ചു. 87 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മയോ സ്വദേശിയാണ് പാഡി ഒ ടൂൾ. 1977 മുതൽ 87 വരെ 10 വർഷക്കാലം അദ്ദേഹം ഫൈൻ ഗെയ്ൽ ടിഡിയായി സേവനം അനുഷ്ഠിച്ചു. പ്രതിരോധ മന്ത്രിയായിരുന്നു. മറ്റ് മന്ത്രിസ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
പാഡി ഒ ടൂളിന്റെ വിയോഗത്തിൽ താനൈസ്റ്റും ഫിൻ ഗെയ്ൽ നേതാവുമായ സൈമൺ ഹാരിസ് ദു:ഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം തന്നിൽ അതിയായ ദു:ഖം ഉളവാക്കിയതായി അദ്ദേഹം പറഞ്ഞു.
Discussion about this post

