ഡബ്ലിൻ: ഭക്ഷ്യ അനുബന്ധ ടൂറിസത്തിന് പ്രധാന്യം നൽകി അയർലൻഡിന്റെ പുതിയ ദേശീയ ടൂറിസം നയം. ഇന്നലെ എന്റർപ്രൈസ്, ടൂറിസം, തൊഴിൽ മന്ത്രി പീറ്റർ ബർക്കാണ് പുതിയ നയം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അയർലൻഡിലേക്ക് കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യം.
ഭക്ഷ്യ അനുബന്ധ ടൂറിസം മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ ആയിരിക്കും സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന് പുറമേ മറ്റ് 71 നിർദ്ദേശങ്ങൾ കൂടി പുതിയ ദേശീയ ടൂറിസം നയത്തിൽ ഉൾപ്പെടുന്നു. പുതിയ എയർ ആക്സസ് പ്രോഗ്രാം ഉൾപ്പെടെ സർക്കാർ പരിഗണിക്കുന്നുണ്ട്.
Discussion about this post

