മയോ: ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾക്കായി സ്ഥാപിച്ച സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിലെ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ആദ്യ ഫലശേഖരണവും ലേലവും അടുത്ത ആഴ്ച നടക്കും. വെള്ളി, ശനി ( 25,26) തിയതികളിലാണ് പരിപാടി. മയോയിൽ പള്ളി സ്ഥാപിച്ചതിന് പിന്നാലെയുള്ള ആദ്യത്തെ പെരുന്നാൾ കൂടിയാണ് ഇത്. വെള്ളിയാഴ്ച കൊടിയേറ്റത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക.
വൈകീട്ട് അഞ്ചേ മുക്കാലോട് കൂടിയാണ് കൊടിയേറ്റം. ഇതിന് പിന്നാലെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. ആറ് മണിയ്ക്ക് സന്ധ്യാപ്രാർത്ഥനയും ഏഴ് മണിയ്ക്ക് ശുശ്രൂഷയും ഉണ്ടാകും. റ.വ ഫാ എൽദോസ് ബാബുവിന്റെ ആത്മീയ സന്ദേശവും റാസയും ഉണ്ടായിരിക്കും. ഞായറാഴ്ച പ്രഭാത പ്രാർത്ഥനയോടെയാകും പരിപാടികൾക്ക് തുടക്കമാകുക.

