ലിമെറിക്ക്: യാക്കോബായ സുറിയാനി സഭയുടെ അയർലൻഡ് ഭദ്രാസന കുടുംബ സംഗമം വെള്ളി, ശനി (25, 26) ദിവസങ്ങളിൽ. പരിപാടിയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ലിമെറിക്കിൽ വച്ചാണ് പരിപാടി. കാപ്പമോർ കമ്യൂണിറ്റി സെന്ററിൽവച്ചാണ് കുടുംബ സംഗമം നടത്തപ്പെടുന്നത്.
20 ഓളം വരുന്ന ഇടവകകളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നോക്ക് തീർത്ഥാടന കേന്ദ്രത്തിൽവച്ച് നടക്കുന്ന കുർബാനയ്ക്ക് ശേഷം പരിപാടിയുടെ നോട്ടീസ് ഇടവക മെത്രാപ്പോലീത്ത അഭി. തോമസ് മോർ അലക്സന്ത്രയോസ് തിരുമേനി ഭദ്രാസന ഭാരവാഹികൾക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
Discussion about this post

