വെക്സ്ഫോർഡ്: വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ഫ്ളു കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇനി മുതൽ ഒരു രോഗിയ്ക്ക് ഒരു സന്ദർശകനെ മാത്രമേ അനുവദിക്കൂ.
ആശുപത്രിയിൽ എത്തുന്നവർ നിർബന്ധമായും മാക്സ് ധരിക്കണം. ആശുപത്രിയിൽ നിന്നും ആവശ്യക്കാർക്ക് മാസ്ക് നൽകുന്നതാണ്. ആശുപത്രിയിലെ സന്ദർശകരുടെ സമയം കൂടുതൽ കർശനമായി പാലിക്കാനാണ് തീരുമാനം. ചുമ, തൊണ്ടവേദന, പനി, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, ശ്വാസതടസ്സം, ക്ഷീണം, വേദന, എന്നിവയുള്ളവർ ആശുപത്രി സന്ദർശിക്കരുതെന്നും നിർദ്ദേശമുണ്ട്.
Discussion about this post

