ഡബ്ലിൻ: അയർലൻഡിലെ അഞ്ച് ഭക്ഷണ വ്യാപാര സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ ഉത്തരവ് നൽകി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ്. കോർക്ക്, വാട്ടർഫോർഡ്, ഡബ്ലിൻ എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് ഉത്തരവ് നൽകിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എഫ്എസ്എഐ നടപടി സ്വീകരിച്ചത്.
കോർക്കിലെ ലില്ലി ഹൗസ്, യാമ, ഡബ്ലിനിലെ ക്രാഫ്റ്റ്കപ്പ് ലിമിറ്റഡ്, എംപോളി റെസ്റ്റോറന്റ്, വാട്ടർഫോർഡിലെ ഡൂളിസ് ഫിഷ് ആൻഡ് ചിപ്സ് എന്നീ ഹോട്ടലുകളാണ് അടച്ച് പൂട്ടിയത്. ഇവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ അടുക്കളയിൽ നിന്നും എലിക്കാഷ്ടം കണ്ടെത്തുന്ന സംഭവങ്ങൾ വരെ ഉണ്ടായി. ഏപ്രിലിലാണ് അഞ്ച് ഹോട്ടലുകൾക്ക് അടച്ചുപൂട്ടൽ ഉത്തരവ് കൈമാറിയത്.

