കെറി: കെറി തീരത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്പെയിനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ 9 മണിയോടെയാണ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട വിവരം കോസ്റ്റ് ഗാർഡിന് ലഭിച്ചത്. ഇതിന് പിന്നാലെ സ്ഥലത്ത് എത്തി കോസ്റ്റ്ഗാർഡ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മാഡ്രിഡിൽ നിന്നുള്ള രണ്ട് പേരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. ബോട്ടിന്റെ കയർ പൊട്ടിയാണ് അപകടം ഉണ്ടായിരിക്കുന്നത്.
Discussion about this post

