ഡബ്ലിൻ: നോർത്ത്സൈഡ് ഹോം കെയർ സർവ്വീസസിലെ ജീവനക്കാർ സമരം ചെയ്യും. വേതനം സംബന്ധിച്ച പ്രശ്നങ്ങളെ തുടർന്നാണ് ജീവനക്കാർ ഇന്ന് സമരം ചെയ്യുന്നത്. ഏകദേശം 50 ഓളം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ സമരത്തിന്റെ ഭാഗമാകും.
ഇൻഡിപെൻഡന്റ് വർക്കേഴ്സ് യൂണിയനിൽ (ഐഡബ്ല്യുയു) ഉൾപ്പെട്ട തൊഴിലാളികളാണ് സമരം ചെയ്യുന്നത്. കഴിഞ്ഞ വർഷം സെക്ഷൻ 39 തൊഴിലാളികൾക്ക് 9.25% ശമ്പള വർദ്ധനവ് അംഗീകരിച്ച ശമ്പള കരാറിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം.
Discussion about this post

