ഡബ്ലിൻ: ഹാലോവീൻ ദിനമായ വെള്ളിയാഴ്ച ഡബ്ലിൻ ഫയർ ഫോഴ്സിന് ലഭിച്ചത് 600 ലേറെ ഫോൺ കോളുകൾ. തീപിടിത്തവുമായി ബന്ധപ്പെട്ട് 244 ഫോൺ കോളുകളും, ആംബുലൻസ് സേവനം ആവശ്യപ്പെട്ട് 401 ഫോൺ കോളുകളും ആയിരുന്നു ഇന്നലെ ഡബ്ലിൻ ഫയർ ഫോഴ്സിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഹാലോവീൻ ദിനവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ലഭിച്ച കോളുകളുടെ എണ്ണം വളരെ കൂടുതലാണ്.
കിഴക്കൻ മേഖലയിൽ നിന്നുമാണ് ഫയർഫോഴ്സ് അംഗങ്ങൾക്ക് ഏറ്റവും കൂടുതൽ ഫോൺ കോളുകൾ ലഭിച്ചത്. തീപിടിത്തവുമായി ബന്ധപ്പെട്ടുള്ള 140 കോളുകൾ അംഗങ്ങൾക്ക് ലഭിച്ചു. നാവനിലെ ഫയർ സ്റ്റേഷൻ ഓഫീസുകളിലേക്ക് എട്ട് കോളുകളാണ് ലഭിച്ചത്.
Discussion about this post

