ഡബ്ലിൻ: ലോക്കൽ പ്രോപ്പർട്ടി ടാക്സ് (എൽപിടി) കുടിശ്ശിക വരുത്തിയ ഐറിഷ് പൗരന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ റവന്യൂവകുപ്പ്. നിയമലംഘകരുടെ ശമ്പളത്തിൽ നിന്നും പണം നേരിട്ട് പിടിച്ചെടുക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. 1.7 ലക്ഷം ഉടമകളാണ് ലോക്കൽ പ്രോപ്പർട്ടി ടാക്സിൽ കുടിശ്ശിക വരുത്തിയിട്ടുള്ളത്.
3.9 ലക്ഷം പ്രോപ്പർട്ടി റിട്ടേണുകളാണ് ഇനിയും സമർപ്പിക്കാനുള്ളത്. ഇതുവരെ 19 ലക്ഷം പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കി. 2.27 ലക്ഷം പേർ റിട്ടേൺ ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ബാക്കിയുള്ളവരാണ് നടപടി നേരിടേണ്ടിവരുക. ബാക്കിയുള്ളവർ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Discussion about this post

