ഡബ്ലിൻ: വീടുകളുടെ നവീകരണത്തിനായുള്ള ധനസഹായത്തിന്റെ വിതരണം മാർച്ച് മുതൽ. മൂന്നാം തിയതി മുതൽ സഹായങ്ങൾ നൽകി തുടങ്ങുമെന്ന് ഊർജ്ജ മന്ത്രി ഡാരാഗ് ഒ’ബ്രയാൻ പറഞ്ഞു. വീട്ടുടമസ്ഥർക്ക് വാതിലുകളും ജനലുകളും നവീകരിക്കുന്നതിന് വേണ്ടിയാണ് ധനസഹായം.
ഹീറ്റ് പമ്പ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ നിലവാരം പുലർത്തുന്ന വീടുകൾക്കാണ് ഫിക്സഡ് ഗ്രാന്റ് ലഭ്യമാക്കുക. അതായത് വീടിന് ഇതിനകം ഇൻസുലേഷൻ സ്ഥാപിച്ചിരിക്കണം. അതുമല്ലെങ്കിൽജനലുകളും വാതിലുകളും പുതുക്കിപ്പണിയുന്ന സമയത്ത് തന്നെ വീട്ടുടമസ്ഥന് അത് ചെയ്യാൻ പദ്ധതിയുണ്ടാകണം. നാലായിരം യൂറോവരെയാണ് ഗ്രാന്റായി അനുവദിക്കുക.
Discussion about this post

