ഡബ്ലിൻ: പ്രശസ്ത ഐറിഷ് എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായി സാമുവൽ ബെക്കറ്റുമായി ബന്ധമുള്ള ഹോട്ടൽ വിൽപ്പനയ്ക്ക്. കൗണ്ട് കിൽഡെയറിലെ ലീക്സ്ലിപ്പിലുള്ള ഹോട്ടലാണ് വിൽപ്പനയ്ക്കായി വിപണിയിൽ എത്തിയിരിക്കുന്നത്. 1.75 മില്യൺ യൂറോ ആണ് ഹോട്ടലിന്റെ വില.
3.3 ഏക്കറിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള കൂൾഡ്രിനാഗ് ഹൗസും ഇതിൽ ഉൾപ്പെടുന്നു. ബെക്കറ്റിന്റെ അമ്മയുടെ ജന്മസ്ഥലമായ ഇവിടം ഏറെ പ്രശസ്തമാണ്. കൂൾഡ്രിനാഗ് ഹൗസിനോട് ചേർന്ന് പരമ്പരാഗത ശൈലിയിലുള്ള നിരവധി ചെറുകെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
Discussion about this post

