ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിലെയും ബെൽഫാസ്റ്റിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. 46 ഉം 32 ഉം വയസ്സുള്ള പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ബെൽഫാസ്റ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
31 ജനുവരിയ്ക്കും ഫെബ്രുവരി 2 നും ഇടയിൽ ആയിരുന്നു ബോംബ് ഭീഷണി മുഴക്കിയത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.
Discussion about this post

