ഡബ്ലിൻ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ എഐ പോസ്റ്റുകളിൽ ഐറിഷ് ഉപയോക്താക്കൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തൽ. വിസയാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഏകദേശം 73 ശതമാനം പേർ വഞ്ചിതരാകാനുള്ള സാധ്യത പഠനം കാണുന്നു. അതേസമയം 12 ശതമാനം പേർ ഇത്തരം ഉള്ളടക്കങ്ങൾ വിശ്വസിക്കുന്നില്ല.
ഓൺലൈൻ തട്ടിപ്പുകളിൽ ഐറിഷ് ഉപയോക്താക്കൾ കൂടുതലായി വഞ്ചിക്കപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകളിൽ ഏകദേശം 124.50 യൂറോ ആണ് ഇവർക്ക് നഷ്ടപ്പെടുന്നത്. ഇത് ഐറിഷ് സമ്പദ്വ്യവസ്ഥയുടെ വാർഷിക വരുമാനത്തിൽ 71.81 മില്യൺ യൂറോയുടെ കുറവ് ഉണ്ടാക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ പരിഹരിക്കാൻ ഇരകൾ ശരാശരി 8.9 ദിവസം ചിലഴിക്കുവന്നുവെന്നും വിസയുടെ പഠനം വെളിപ്പെടുത്തുന്നു.

