ഡബ്ലിൻ: അയർലൻഡിൽ അയവില്ലാതെ ശൈത്യം. ഗൊരെത്തി ചുഴലിക്കാറ്റ് എത്തിയതോടെ അയർലൻഡിൽ തണുപ്പും ശക്തമായി. ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കൗണ്ടികളിൽ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അഞ്ച് കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഡബ്ലിൻ, കിൽഡെയർ, ലൗത്ത്, മീത്ത്, വിക്ലോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഇവിടെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടും. രാവിലെ ആറേ കാലോടെ മുന്നറിയിപ്പ് നിലവിൽ വന്നിട്ടുണ്ട്. രാത്രി 10 മണിവരെ ഇത് തുടരും.
Discussion about this post

